Advertisement

ലഖിംപൂർ ഖേരിയിലെ സംഘർഷം; ഹിന്ദു-സിഖ് സംഘർഷമാക്കാൻ നീക്കം നടന്നെന്ന് വരുൺ ഗാന്ധി

October 10, 2021
2 minutes Read

ലഖിംപൂർ ഖേരിയിലെ സംഭവത്തെ ഹിന്ദു-സിഖ് സംഘർഷമാക്കാൻ നീക്കം നടന്നെന്ന് വരുൺ ഗാന്ധി. ദേശീയതക്ക് മേൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും ലഖിംപൂരിന്റെ പേരിൽ ബിജെപി ഭിന്നതയുണ്ടാകാൻ ശ്രമിക്കുന്നുവെന്നും വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചു. ലഖിംപുർ സംഭവത്തിൽ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി വരുൺഗാന്ധി നേരത്തെയും രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരുൺഗാന്ധിയെ ബിജെപി നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു.

അമ്മ മനേകാ ഗാന്ധിക്കും പുനഃസംഘടനയിൽ ഇടം കിട്ടിയിരുന്നില്ല. ഇതിന്​ പിന്നാലെയാണ്​ ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എം.പി കൂടിയായ വരുൺ ഗാന്ധി ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്​. സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

‘ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്തുതാവിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഉപകരിക്കൂ. നമ്മൾ ദേശീയ ഐക്യം മറന്ന്​ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്’- എന്നാണ് എംപിയുടെ ട്വീറ്റ്.

Story Highlights: varun-gandhi-says-lakhimpurkheri-violance-into-a-hindu-vs-sikh-battle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top