Advertisement

‘യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും’; പ്രകോപനപരമായ പ്രസ്താവനയുമായി ചൈന

October 11, 2021
1 minute Read

പ്രകോപനപരമായ പ്രസ്താവനയുമായി ചൈന വീണ്ടും രംഗത്ത്. ഇന്ത്യ-ചൈന യുദ്ധം ഉണ്ടാകുന്ന സാഹചര്യം ഓർമിപ്പിച്ചുകൊണ്ടാണ് ചൈനയുടെ പ്രകോപനം. യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന് ഭീഷണി ഉയർത്തുന്ന പരാമർശം ചൈനീസ് മുഖപത്രത്തിലാണുള്ളത്. അതിർത്തി കൂട്ടാനുള്ള ചൈനീസ് നീക്കം ഇന്ത്യൻ സേന തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

പതിമൂന്നാം സൈനികതല ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. ഇന്നലെയായിരുന്നു ഇന്ത്യ-ചൈന സൈനികതല ചർച്ച നടന്നത്. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിർദേശവും ചൈന മുന്നോട്ടുവച്ചില്ലെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചിരുന്നു.

ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ പക്ഷം.

Story Highlights: china controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top