ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ; നെടുമുടി വേണുവിനെ കുറിച്ച് നടൻ ജയറാം

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമകൾ ട്വന്റിഫോറുമായി പങ്കുവച്ച് നടൻ ജയറാം. ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് വിടവാങ്ങിയതെന്ന് ജയറാം പ്രതികരിച്ചു.
ജയറാമിന്റെ വാക്കുകൾ : ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരിൽ പകരംവെക്കാനില്ലാത്ത ആളാണ് അദ്ദേഹം. ആ വലിയ കലാകാരനോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്. വളരെ താളബോധമുള്ള നിരവധി വിശേഷണങ്ങൾക്ക് അർഹമായ വ്യക്തിത്വം. തനി കുട്ടനാട്ടുകാരനായ പച്ചയായ മനുഷ്യൻ, മണ്ണിനെ തൊട്ടു നിൽക്കുന്ന ഒരു മലയാളിയാണ് അദ്ദേഹം- ജയറാം ട്വന്റി ഫോറിനോട് പ്രതികരിച്ചു
Read Also : നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Read Also : വിടവാങ്ങിയത് മലയാള സിനിമയിലെ അഭിനയകുലപതി
Story Highlights: Jayaram about Nedumudi venu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here