ഫാഷന്‍ ഗോള്‍ഡ് കേസില്‍ സഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; ന്യായീകരിക്കാന്‍ നാണമില്ലേ എന്നുചോദ്യം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാഷന്‍ ഗോള്‍ഡ് സംഘടിത കുറ്റകൃത്യമായിരുന്നില്ലെന്ന എന്‍. ഷംസുദ്ദീന്റെ പ്രതികരണമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ അംഗം ന്യായീകരിക്കുകയാണെന്നും ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും എങ്ങനെയാണ് ന്യായീകരിക്കാനാവുക എന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളെ വഞ്ചിച്ചിട്ട് ബിസിനസ് തകര്‍ന്നാണെന്നാണ് ന്യായം. ഇത്തരം പ്രവൃത്തികളില്‍ നാണമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Also : മോന്‍സണ്‍ വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം; അന്വേഷണം പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി
അതിനിടെ ടി.പി ചന്ദ്രശേഖരന്‍ വിഷയം കെ.കെ രമ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചു. കേസില്‍ പ്രതികള്‍ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിലെ സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടിയുണ്ടോ എന്നുമായിരുന്നു കെ കെ രമയുടെ ചോദ്യം. ടിപി വധക്കേസ് യുഡിഎഫിന്റെ കാലത്താണ് അന്വേഷിച്ചതെന്നായിരുന്നു എംഎല്‍എയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി.
Story Highlights: pinarayi against n shamsudheen