ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ അഞ്ച് ദിവസം കൂടി സമയമെന്ന് റിപ്പോർട്ട്

ടി-20 ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ അഞ്ച് ദിവസം കൂടി സമയമെന്ന് റിപ്പോർട്ട്. സൂപ്പർ 12 ടീമുകൾക്കാണ് ഒക്ടോബർ 15 വരെ ഐസിസി സമയം നീട്ടി നൽകിയത്. ലോകകപ്പ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന തിയതി ഒക്ടോബർ 10 ആയിരുന്നു എന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇത് യോഗ്യതാ ഘട്ടം കളിക്കുന്ന ടീമുകൾക്കായിരുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ ഐപിഎൽ ഫൈനലിനോടനുബന്ധിച്ച് ഇന്ത്യയുടെ പുതുക്കിയ ടീം പ്രഖ്യാപിച്ചേക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (World Cup Changes Squad)
ഹർദ്ദിക് പാണ്ഡ്യ ടീമിൽ നിന്ന് പുറത്തായേക്കുമെന്നതാണ് വിവരം. ഐപിഎലിൽ ഇതുവരെ ഒരു പന്ത് പോലും എറിഞ്ഞിട്ടില്ലാത്ത ഹർദ്ദിക് ബാറ്റ് കൊണ്ടും എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും രണ്ടാം പാദത്തിൽ നടത്തിയിട്ടില്ല. ഹർദ്ദിക്കിനു പകരം സമീപകാത്ത് ഏറെ പുരോഗതി കൈവരിച്ച ഷർദ്ദുൽ താക്കൂർ ടീമിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ശർദ്ദുലിന് ഐപിഎലിൽ ബാറ്റ് ചെയ്യാൻ ഏറെ അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനം താരത്തിനു ഗുണം ചെയ്തേക്കും. നിലവിൽ റിസർവ് നിരയിലാണ് ശർദ്ദുൽ.
Read Also : ടി-20 ലോകകപ്പ്: വിജയികൾക്ക് ലഭിക്കുക 12 കോടി രൂപ
മുംബൈ ഇന്ത്യൻസിൻ്റെ തന്നെ രാഹുൽ ചഹാറാണ് ടീമിൽ നിന്ന് പുറത്താവാനിടയുള്ള മറ്റൊരു താരം. രണ്ടാം പദത്തിൽ ഗംഭീരമെന്ന് പറയാൻ കഴിയുന്ന പ്രകടനങ്ങൾ നടത്താൻ രാഹുലിനു സാധിച്ചിട്ടില്ല. അതേസമയം, ആർസിബിയുടെ വെറ്ററൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാർ, പഞ്ചാബിൻ്റെ യുവ സ്പിന്നർ രവി ബിഷ്ണോയ് എന്നിവർ തകർപ്പൻ പ്രകടനങ്ങൾ ഐപിഎലിൽ നടത്തി. രാഹുലിനു പകരം ചഹാൽ ടീമിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. ഒപ്പം, പരുക്കേറ്റിരിക്കുന്ന കെകെആർ സ്പിന്നർ വരുൺ ചക്രവർത്തിക്ക് പകരം രവി ബിഷ്ണോയ്ക്കും ഇടം ലഭിച്ചേക്കും. വരുണിൻ്റെ ഫിറ്റസിനെപ്പറ്റി കൃത്യമായി മനസ്സിലാക്കിയതിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവൂ.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlights: T20 World Cup 5 More Days to Make Changes to Squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here