പൂജപ്പുരയിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു; മരുമകൻ അറസ്റ്റിൽ

തിരുവനന്തപുരം പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുഗൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മരുമകൻ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകൾ മരുമകൻ അഖിൽ നിന്നും വേർപ്പെട്ടു താമസിക്കുകയായിരുന്നു. അരുൺ സ്ഥിരം മദ്യപാനിയും വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭാര്യയെ തിരികെ വിളിക്കാൻ എത്തിയതായിരുന്നു അരുൺ. ഇനി അരുണിനോടൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നും മകളും സഹോദരൻ സുനിലും അരുണിനോട് പറഞ്ഞു. തുടർന്നാണ് കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും മകൻ അഖിലിനെയും അരുൺ കുത്തിയത്.
Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…
സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ കൃത്യം നടത്തിയിട്ട് രക്ഷപ്പെട്ട അരുണിനെ പൂജപ്പുരയിൽവച്ചാണ് പൊലീസ് പിടികൂടിയത്.
Read Also : ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്ത് ശതമാനത്തിൽ താഴെ
Story Highlights : Father and son Stabbed to death in Poojappura. son in law arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here