കെഎൽ രാഹുൽ പഞ്ചാബ് കിംഗ്സ് വിടുന്നു എന്ന് റിപ്പോർട്ട്

ഐപിഎൽ ടീം പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനായ ലോകേഷ് രാഹുൽ ടീം വിടുന്നു എന്ന് റിപ്പോർട്ട്. നിലവിലെ സീസൺ അവസാനിച്ചതിനു പിന്നാലെയാണ് രാഹുൽ ടീം വിടാൻ തീരുമാനിച്ചത്. ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന മെഗാ ലേലത്തിൽ രാഹുൽ ഉണ്ടാവും. ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (KL Rahul Punjab Kings)
2018 മുതൽ പഞ്ചാബ് കിംഗ്സിലുള്ള രാഹുൽ ഉജ്ജ്വല പ്രകടനങ്ങളാണ് കഴിഞ്ഞ സീസണുകളിലെല്ലാം ടീമിനായി കാഴ്ചവച്ചത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ രാഹുൽ മേഗാ ലേലത്തിലുണ്ടാവുമെങ്കിൽ താരത്തെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസികൾ മത്സരിക്കും. അതുകൊണ്ട് തന്നെ രാഹുലിന് ലേലത്തിൽ റെക്കോർഡ് വില ലഭിച്ചേക്കും. വരും സീസണിൽ പുതിയ രണ്ട് ഫ്രാഞ്ചൈസികൾ കൂടി ഉണ്ടാവുമെന്നതിനാൽ പരിചയ സമ്പന്നനായ ഒരു ക്യാപ്റ്റനെ ടീമുകൾക്ക് ആവശ്യമുണ്ടാവും. അതുകൊണ്ട് തന്നെ രാഹുലിന് ആവശ്യക്കാർ ഏറുമെന്ന് ഉറപ്പാണ്. വരും സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാഹുലിനെ ടീമിലെത്തിക്കുമെന്ന് നേരത്തെ തന്നെ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
Read Also : പുതിയ ഐപിഎൽ ടീമുകൾ; അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്ത്
പഞ്ചാബിനായി കളിച്ച 4 സീസണുകളിലും 500 ലധികം റൺസ് സ്കോർ ചെയ്ത രാഹുൽ ആകെ 3273 റൺസാണ് ഐപിഎലിൽ സ്കോർ ചെയ്തിരിക്കുന്നത്. 47 ശരാശരിയും 136 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
അതേസമയം, പുതിയ ഐപിഎൽ ടീമുകൾക്കായി വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്തെത്തി. യഥാക്രമം അദാനി ഗ്രൂപ്പും ആർപിഎജി ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികൾക്കായി രംഗത്തെത്തിയിരിക്കുന്നത്. അഹ്മദാബാദ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈക്കായാണ് അദാനി ഗ്രൂപ്പിൻ്റെ ശ്രമമെങ്കിൽ ആർപിഎസ്ജി ഗൂപ്പ് ലക്നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്. അദാനിക്കും ആർപിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൊറന്റ് ഫാർമ, ഹൈദരാബാദിൽ നിന്നുള്ള ഔർബിന്ദോ ഫാർമ തുടങ്ങിയ കമ്പനികളും ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസം. രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസൺ മുതൽ ഐപിഎലിൽ ഉണ്ടാവുക.
അഹമ്മദാബാദ്, ലക്നൗ, ധർമ്മശാല, ഗുവഹാത്തി, റാഞ്ചി, കട്ടക് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികൾക്കയാണ് ബിസിസിഐ ടെൻഡർ ക്ഷണിച്ചത്.
Story Highlights: KL Rahul part ways Punjab Kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here