Advertisement

പുതിയ ഐപിഎൽ ടീമുകൾ; അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്ത്

October 12, 2021
Google News 2 minutes Read
adani rpsg ipl teams

പുതിയ ഐപിഎൽ ടീമുകൾക്കായി വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്ത്. യഥാക്രമം അദാനി ഗ്രൂപ്പും ആർപിഎജി ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികൾക്കായി രംഗത്തെത്തിയിരിക്കുന്നത്. അഹ്മദാബാദ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈക്കായാണ് അദാനി ഗ്രൂപ്പിൻ്റെ ശ്രമമെങ്കിൽ ആർപിഎസ്ജി ഗൂപ്പ് ലക്നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്. അദാനിക്കും ആർപിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൊറന്റ് ഫാർമ, ഹൈദരാബാദിൽ നിന്നുള്ള ഔർബിന്ദോ ഫാർമ തുടങ്ങിയ കമ്പനികളും ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസം. രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസൺ മുതൽ ഐപിഎലിൽ ഉണ്ടാവുക. (adani rpsg ipl teams)

ശതകോടീശ്വരനായ അദാനിക്ക് നേരത്തെ ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നു. അതേസമയം, മുൻപ് റൈസിംഗ് പൂനെ സൂപ്പർ ജയൻ്റിൻ്റെ ഉടമസ്ഥനായിരുന്ന സഞ്ജീവ് ഗോയങ്ക വീണ്ടും ഒരു ടീം സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന. അഹമ്മദാബാദ്, ലക്നൗ, ധർമ്മശാല, ഗുവഹാത്തി, റാഞ്ചി, കട്ടക് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികൾക്കയാണ് ബിസിസിഐ ടെൻഡർ ക്ഷണിച്ചത്.

Read Also : മറ്റൊരു ഫ്രാഞ്ചൈസിയിലും കളിക്കില്ല; ഐപിഎൽ കരിയർ അവസാനം വരെ ബാംഗ്ലൂരിൽ തുടരും: വിരാട് കോലി

അതേസമയം, ഇന്നലെ നടന്ന ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കൊൽക്കത്ത കീഴടക്കി. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടിയ സുനിൽ നരെയനിലൂടെയായിരുന്നു കൊൽക്കത്തയുടെ വിജയം. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 138-9, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 19.4 ഓവറിൽ 139-6.

139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്കായി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും ചേർന്ന് 5.2 ഓവറിൽ 41 റൺസടിച്ച് മികച്ച തുടക്കമിട്ടു. ഹർഷൽ പട്ടേൽ തൻറെ ആദ്യ ഓവറിൽ തന്നെ ഗില്ലിനെ(24) മടക്കി ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ രാഹുൽ ത്രിപാഠിയെ(6) ചാഹലും വീഴ്ത്തി.

അവസാന രണ്ടോവറിൽ 12 റൺസായിരുന്നു കൊൽക്കത്തക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന രണ്ടോവറിൽ അതിസമ്മർദ്ദത്തിലേക്ക് വീഴാതെ ഓയിൻ മോർഗനും ഷാക്കിബ് അൽ ഹസനും ചേർന്ന് കൊൽക്കത്തക്ക് ക്വാളിഫയർ യോഗ്യത നേടിക്കൊടുത്തു. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ഡൽഹിയെ നേരിടും.

Story Highlights: adani rpsg groups for ipl teams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here