മറ്റൊരു ഫ്രാഞ്ചൈസിയിലും കളിക്കില്ല; ഐപിഎൽ കരിയർ അവസാനം വരെ ബാംഗ്ലൂരിൽ തുടരും: വിരാട് കോലി

ഐപിഎൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിക്കില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി. കരിയർ അവസാനം വരെ ബാംഗ്ലൂരിൽ തുടരും. ഫ്രാഞ്ചൈസിക്ക് വേണ്ടി കഴിയുന്നതൊക്കെ ചെയ്തു, ഇനിയും അത് തുടരുമെന്നും കോലി പറഞ്ഞു. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ക്വാളിഫയർ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു കോലി. മത്സരത്തിൽ ബാംഗ്ലൂർ 4 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ഇതോടെ ബാംഗ്ലൂരിൻ്റെ ഐപിഎൽ യാത്രയും അവസാനിച്ചു. (Virat Kohli Play RCB)
“യുവതാരങ്ങൾക്ക് ടീമിലെത്തി സ്വയം വിശ്വസിക്കാനും അവരവരുടെ ശൈലിക്കനുസരിച്ച് ക്രിക്കറ്റ് കളിക്കാനുമുള്ള സംസ്കാരം രൂപപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലും അതൊക്കെ തന്നെയാണ് ഞാൻ ചെയ്തത്. ഞാൻ എൻ്റെ പരമാവധി നൽകി. ആ ചോദ്യത്തോടുള്ള പ്രതികരണം എങ്ങനെയായിരുന്നു എന്നറിയില്ല. പക്ഷേ, ടീമിനെ നയിച്ചു കൊണ്ട് എൻ്റെ 120 ശതമാനം ഞാൻ ഫ്രാഞ്ചൈസിക്ക് നൽകിയിട്ടുണ്ട്. ഇത് അതൊരു താരമെന്ന നിലയിൽ നൽകും. മറ്റെവിടെയെങ്കിലും കളിക്കുന്നതായി ഞാൻ എന്നെ കാണുന്നില്ല. മറ്റ് കാര്യങ്ങളെക്കാൾ ടീമിനോടുള്ള കൂറ് എനിക്ക് വലിയ കാര്യമാണ്. ഈ ഫ്രാഞ്ചൈസി എന്നിൽ വിശ്വസിച്ചു. എൻ്റെ അവസാന മത്സരം വരെ ഇവിടെ കളിക്കുമെന്ന് ഞാൻ വാക്ക് കൊടുക്കുകയും ചെയ്തു.”- കോലി പറഞ്ഞു.
ന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടിയ സുനിൽ നരെയനിലൂടെയായിരുന്നു കൊൽക്കത്തയുടെ വിജയം. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 138-9, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 19.4 ഓവറിൽ 139-6.
139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്കായി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും ചേർന്ന് 5.2 ഓവറിൽ 41 റൺസടിച്ച് മികച്ച തുടക്കമിട്ടു. ഹർഷൽ പട്ടേൽ തൻറെ ആദ്യ ഓവറിൽ തന്നെ ഗില്ലിനെ(24) മടക്കി ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ രാഹുൽ ത്രിപാഠിയെ(6) ചാഹലും വീഴ്ത്തി.
അവസാന രണ്ടോവറിൽ 12 റൺസായിരുന്നു കൊൽക്കത്തക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന രണ്ടോവറിൽ അതിസമ്മർദ്ദത്തിലേക്ക് വീഴാതെ ഓയിൻ മോർഗനും ഷാക്കിബ് അൽ ഹസനും ചേർന്ന് കൊൽക്കത്തക്ക് ക്വാളിഫയർ യോഗ്യത നേടിക്കൊടുത്തു.
Story Highlights: Virat Kohli Play RCB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here