മലപ്പുറത്ത് അധ്യാപകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിയായ ബെനഡിക്റ്റിനെയാണ് വാടക ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ അധ്യാപകനാണ് ബെനഡിക്റ്റ്.
കഴിഞ്ഞ രണ്ട് വർഷമായി എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബെനഡിക്റ്റ്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ബെനഡിക്റ്റിനായിരുന്നു പ്രിൻസിപ്പിലിന്റെ ചുമതല. സ്‌കൂളിനോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്‌സിൽ ഒറ്റയ്ക്കായിരുന്നു താമസം. ബെനഡിക്റ്റിനെ കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്‌സിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടെത്തി. തുടർന്ന് ചെങ്ങരംകുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പൂട്ട് തകർത്താണ് അകത്തുകയറിയത്. പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: teacher found dead edappal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here