“ചൊവ്വയിൽ നദിയുടെ സാന്നിധ്യം ഉണ്ടായിരുന്നോ?”; കൂടുതൽ തെളിവുകളുമായി റോവർ…

പുരാതന കാലം മുതലേ ചൊവ്വയെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. ആധുനിക കാലത്തും അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അന്യഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങൾ വർധിച്ചിട്ടേ ഉള്ളു. ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച് മറ്റുഗ്രഹങ്ങളിലേക്കുള്ള യാത്രയിലും നമ്മുടെ ലക്ഷ്യസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതും ചൊവ്വ തന്നെയാണ്. വളരെ മുമ്പ് തന്നെ ചൊവ്വയിലെ ജലസാന്നിധ്യത്തെ കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. ചൊവ്വയിൽ ജലസാന്നിധ്യം ഉണ്ടായിരുന്നതിന്റെ തെളിവുകളുമായി വീണ്ടു റോവർ. വറ്റിവരണ്ട നദിയുടേതിന് സമാനമായ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ശതകോടി വർഷങ്ങൾ മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താൻ വെള്ളം സഹായിച്ചിട്ടുണ്ടെന്നും തെളിയിക്കുന്ന ചിത്രങ്ങളാണ് റോവർ പകർത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ശാസ്ത്രലോകത്തിന് പഠനത്തിന് സഹായകമായ കൂടുതൽ തെളിവുകൾ നൽകുമെന്നാണ് വിലയിരുത്തൽ. ഈ പഠനത്തിനായി നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു. ഈ ഗർത്തത്തിലെ പാറക്കെട്ടുകളിൽ ജലത്തിന്റെ രൂപീകരണത്തെ കുറിച്ചും ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്.

ഏകദേശം 3.7 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ചൊവ്വ ജലപ്രവാഹം താങ്ങാൻ പര്യാപ്തമായതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. അവിടുത്തെ പാറകളുടെ പ്രത്യേകതയും ഭൂമിയിലെ നദീതീരങ്ങളിലെ പാറ്റേണുകളും തമ്മിൽ സമാനതകൾ ഉള്ളതാണ്. പാറക്കല്ലുകളുടെ പഠനത്തിൽ നിന്ന് ചൊവ്വയിൽ ശക്തമായ വെള്ളപ്പൊക്കത്തിന്റെ സാന്നിധ്യവും ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്ട്. ചൊവ്വയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളെല്ലാം 2030 ഓടെ വിശകലനത്തിനായി ഭൂമിയിലേക്ക് അയക്കും.
Read Also : രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി…
നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമുള്ളതും വലുതുമായ പര്യവേക്ഷണ പേടകമാണ് റോവർ. 1026 കിലോഗ്രാം ഭാരം 10 അടി നീളവുമുള്ള റോവർ നാസയുടെ ചൊവ്വയിലേക്ക് അയക്കുന്ന നാലാമത്തെ വാഹനം കൂടിയാണിത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here