ഉത്ര കേസ്; പൊലീസ് കോടതിയിൽ പറഞ്ഞത് കള്ളം; തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്

താൻ തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വരുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. പൊലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും സൂരജ്. ശിക്ഷാവിധിക്കു ശേഷം കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോഴാണ് സൂരജിന്‍റെ പ്രതികരണം.
അതേസമയം വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല വ്യക്തമാക്കി. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here