മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ

മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന വിവാദ പരാമർശവുമായി സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യയെ പോലെയുള്ള രാജ്യത്തിന് ഒറ്റ രാഷ്ട്രപിതാവ് മാത്രമാവാൻ കഴിയില്ല. രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളായ വിസ്മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ട്. രാഷ്ട്രപിതാവെന്ന കാഴ്ചപ്പാടിൽ താൻ വിശ്വസിക്കുന്നില്ലെന്നും രഞ്ജിത് സവർക്കർ അഭിപ്രായപ്പെട്ടു.
ബി.ജെ.പി വീർ സവർക്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചേക്കാം എന്ന എ.ഐ.എം.ഐ. എം നേതാവ് അസദുദ്ദിൻ ഒവൈസിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത് സവർക്കർ. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിൻറെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് രഞ്ജിതിൻറെ പ്രതികരണം.
Story Highlights : renjith-sawarkkar-statement-against-gandhiji-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here