സോളാർ കേസിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം; ആരും കൈക്കൂലി തന്നിട്ടില്ലെന്നും വാങ്ങിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ്

സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. സോളാർ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് നടപടി. എന്നാൽ തനിക്ക് ആരും കൈക്കൂലി തന്നിട്ടില്ലെന്നും വാങ്ങിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ് വിഷയവുമായി ബന്ധപ്പെട്ട് 24നോട് പ്രതികരിച്ചു. വിജിലൻസ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും ലഭിക്കാത്ത കേസാണിതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലൻസ് അന്ന് അന്വേഷിച്ചതെന്ന് ആര്യാടൻ മുഹമ്മദ് ചൂണ്ടിക്കാട്ടി. വിജിലൻസ് അന്വേഷണത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം 24നോട് പറഞ്ഞു.
Read Also : രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി…
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. വിജിലൻസ് അന്വേഷണം നടത്തുന്നതിന് മുൻകൂർ അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചു, ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് സരിതയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 40 ലക്ഷം കൈകൂലി വാങ്ങി എന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനമായത്.
Story Highlights : solar-case-vigilance-inquiry-against-congress-leader-aryadan-mohammed-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here