Advertisement

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥി മരിച്ചു

October 13, 2021
Google News 0 minutes Read

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്കറ്റ് ബോള്‍ താരവുമാണ് ജോഷ്വ.

അബദ്ധത്തില്‍ കാല്‍വഴുതിവീണതാണെന്നാണ് പ്രാഥമിക നിഗമനം. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വയെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here