Advertisement

കരാറുകാരെ കൂട്ടി വരരുത്; പരാമർശം തെറ്റായിപ്പോയെന്ന് മന്ത്രി; സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം

October 14, 2021
Google News 0 minutes Read

നിയമസഭയിലെ പരാമർശത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിമർശനം. സിപിഎം നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. എംഎല്‍എമാർ കരാറുകാരെയും കൂട്ടി മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമർശമാണ് വിമർശനത്തിന് കാരണം.

മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തിൽ എംഎല്‍എമാർ വിമര്‍ശിച്ചു. മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎല്‍എമാർക്ക് കരാറുകാർ അടക്കമുളളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോൾ അവരുമായി മന്ത്രിമാരെയും കാണേണ്ടിവരും. തലശേരി എംഎല്‍എ എ.എൻ.ഷംസീറാണ് വിമർശനം തുടങ്ങിയത്. പിന്നാലെ കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും വിമർശനം ഏറ്റെടുത്തു.

അതേസമയം നിയമസഭാ കക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ മന്ത്രിയ്ക്ക് സംരക്ഷണമൊരുക്കി. തെറ്റായ ഉദ്ദേശത്തിലല്ല പരാമർശമെന്ന് വിശദീകരിച്ച മുഹമ്മദ് റിയാസ് പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദ പ്രകടനവും നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here