ആലപ്പുഴ ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ഗതാഗതം സ്തംഭിച്ചത്. രണ്ട് മണിക്കൂറായി ദേശീയ പാതയിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടങ്ങിയത്. സ്പിൽവേയുടെ ഷട്ടർ തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ കിലോമീറ്ററോളം റോഡിൽ കിടക്കുകയാണ്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന മറ്റ് റോഡുകളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. രോഗികളുമായി എത്തിയ ആംബുലൻസും ഗതാഗതക്കുരുക്കിൽ കുടുങ്ങി. ജനം ഇടപെട്ടാണ് ആംബുലൻസുകൾ കടത്തിവിട്ടത്.
കൃത്യമായ മുന്നറിയിപ്പില്ലാതെയാണ് സ്പിൽവേയുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. ഈ സമയത്ത് അറ്റകുറ്റപ്പി നടത്തുന്നതിനുള്ള വിശദീകരണം അധികൃതർ നൽകുന്നില്ല. പൊലീസ് സ്ഥലത്തെത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Story Highlights : traffic block alappuzha highway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here