കാണ്ഡഹാറിലെ പള്ളിയിൽ സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

അഫ്ഗാൻ നഗരമായ കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ 16 പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പട്ടണത്തിന്റെ മധ്യഭാഗത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്. പരുക്കേറ്റവരെ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.
പൊട്ടിത്തെറിയുടെ വിശദാംശങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ടെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും സുന്നി ആധിപത്യമുള്ള രാജ്യത്തെ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ്, നാറ്റോ സൈന്യത്തെ പിൻവലിക്കുന്നതിന് മുമ്പ് എല്ലാ സമുദായങ്ങളുടെയും സുരക്ഷ താലിബാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ താലിബാന്റെ ശത്രുവായ ഇസ്ലാമിക് സ്റ്റേറ്റ് ആഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഡസൻ കണക്കിന് സാധാരണക്കാരെയും 13 യുഎസ് സൈനികരെയും കൊന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here