Advertisement

ഹൃദയം കവർന്നൊരു കുഞ്ഞുബാലൻ; ആശുപത്രി കിടക്കയിലും രോഗം മറന്ന് പാടി മിഗുവൽ

October 15, 2021
6 minutes Read

കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. അവരവരുടെ രീതിയിൽ വ്യത്യസ്തരും. ഈ ലോകത്തെ മുഴുവൻ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള മാന്ത്രിക വിദ്യ അവരുടെ പക്കലുണ്ട്. ആശുപത്രി കിടക്കയിൽ പാട്ടുപാടി സന്തോഷിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആശുപത്രി ബുദ്ധിമുട്ടുകൾക്കിടയിലും രോഗം മറന്ന് സന്തോഷം കണ്ടെത്തുന്ന ഈ ബാലൻ എല്ലാവരെയും സന്തോഷിപ്പിക്കുകയാണ്.

മിഗുവൽ എന്ന കൊച്ചുബാലനാണ് താരം. തനിക്ക് ഇഷ്ടപ്പെട്ട ഗാനം ടിവിയിൽ വന്നപ്പോൾ കയ്യിലെ സ്പൂൺ എടുത്ത് മൈക്ക് ആക്കി വെച്ച് പാടിത്തിമിർക്കുകയാണ് ഈ കൊച്ചു ബാലൻ. ഗ്യാസ്ട്രോഎന്റൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മിഗുവലിനെ നിരീക്ഷണ വിഭാഗത്തിലാണ്. പൊതുവെ രോഗികൾ ആശുപത്രിയിൽ വിഷമിച്ചും ആകുലപ്പെട്ടും സമയം ചെലവഴിക്കാറാണ് പതിവ്. എന്നാൽ കുട്ടികൾ നിഷ്കളങ്കരാണ്. അതുകൊണ്ടാണ് എല്ലാം മറന്ന് തന്റെ പ്രിയ ഗാനത്തിന് ചുവട് വെയ്ക്കാൻ മിഗുവലിന് ആയത് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ ശ്രദ്ധപിടിച്ചുപറ്റിയത്. ബ്രസീലിയൻ ഭാഷയിലെ ഒരു അടിക്കുറിപ്പിനൊപ്പമാണ് പെരിക്കിൾസ് ക്ലിപ്പ് റീട്വീറ്റ് ചെയ്തത്. “ഒരു കുഞ്ഞു മാലാഖ എന്റെ ടൈംലൈനിലൂടെ കടന്നുപോകുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്. ഓൺലൈനിൽ പോസ്റ്റ് ചെയ്തതുമുതൽ, മിഗുവേലിന്റെ ആലാപന വീഡിയോയ്ക്ക് ട്വിറ്ററിൽ ഏകദേശം 90,000 ത്തോളം വ്യൂസും മൂവായിരത്തോളം ലൈക്കുകളും ലഭിച്ചു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top