സി.ഐ.ടി.യുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണം; കത്ത് നൽകി സി കെ മണിശങ്കർ

സി.ഐ.ടി.യുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് സി കെ മണിശങ്കർ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്കും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിക്കും കത്ത് നൽകി. നിലവിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറുമാണ് സി കെ മണിശങ്കർ. ചുമട്ടു തൊഴിലാളി ഫെഡറേഷൻ – സി ഐ ടി യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.(CITU)
അടുത്ത സി.ഐ.ടി.യുവിന്റെ നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്യും. എറണാകുളം ജില്ലയിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ മണിശങ്കറിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുടെ അടിസ്ഥാനത്തിൽ സി.കെ.മണിശങ്കറെ ജില്ലാകമ്മിറ്റിയിലേക്കു തരം താഴ്ത്തിയിരുന്നു.
എറണാകുളം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്നു സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.സി.മോഹനൻ, സി.കെ.മണിശങ്കർ എന്നിവർക്കായിരുന്നു സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് ഇരുവരെയും ചുമതലകളിൽനിന്നു മാറ്റി നിർത്തിയത്.
Story Highlights : ck manishankar-needs-to-quit from-party-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here