കണ്ണൂരില്‍ അമ്മയും കുഞ്ഞും പുഴയില്‍ വീണു; ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു

കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്ത് അമ്മയും കുഞ്ഞും പുഴയില്‍ വീണു. അപകടത്തില്‍ ഒന്നര വയസുകാരി അന്‍വിത മരിച്ചു. മാതാവ് സോനയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. സോനയുടെ ഭര്‍ത്താവ് ഷിനുവിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
തലശ്ശേരി കോടതി ജീവനക്കാരനായ ഷിനു ഭാര്യ സോനയ്ക്കും മകള്‍ക്കുമൊപ്പമാണ് പാത്തിപ്പാലത്തെത്തിയത്. പാത്തിപ്പാലത്തിനടുത്ത പുഴയ്ക്കരികിലാണ് വാഹനം നിര്‍ത്തിയത്. അന്‍വിതയെയും സോനെയെയും ഷിനു പുഴയിലേക്ക് തള്ളിയിട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് ഷിനുവിനെതിരെ സോന പൊലീസിന് മൊഴിയും നല്‍കി.
Read Also : രണ്ടരവയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു
ഷിനുവിന്റെ സ്‌കൂട്ടര്‍ പുഴയ്ക്കരികില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. അപകടത്തില്‍പ്പെട്ട സോനയുടെ നിലവിളി കേട്ടാണ് പ്രദേശവാസികള്‍ പുഴയിലേക്ക് ചാടിയത്. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights : death in water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here