രണ്ടരവയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ രണ്ടരവയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു. കല്ലാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപികയായ ജിഷമോള്‍ അഗസ്റ്റിന്റെയും കണ്ണൂര്‍ ആലക്കോട് സ്വദേശിയായ സുജിത് സെബാസ്റ്റിയന്റെയും മകന്‍ ജിയാന്‍ സുജിത് ആണ് മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
അമ്മ ജിഷ തുണി അലക്കുകയായിരുന്ന സമയത്ത് വീട്ടുമുറ്റത്തുകളിച്ചുകൊണ്ടിരിക്കുകയായിരുന്ന ജിയാന്‍ വീടിനുപുറകിലുള്ള കുളത്തിനരികിലേക്ക് പോകുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ ജിഷയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also : കോഴിക്കോട് മാഹി കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
Story Highlights : child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here