ഡോ.മന്‍മോഹന്‍ സിംഗ് ചികിത്സയില്‍ കഴിയുന്നതിന്റെ ഫോട്ടോ പുറത്തുവിട്ട സംഭവം; അതൃപ്തിയറിയിച്ച് കുടുംബം

ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ചിത്രം പുറത്തുവിട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്. ചിത്രം പുറത്തായത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. dr manmohan singh
ആശുപത്രിയില്‍ കഴിയുന്നതിനിടെ ഫോട്ടോയെടുക്കുന്നതിനെ മാതാവ് വിലക്കിയിരുന്നെന്നും ഇത് കേള്‍ക്കാതെയാണ് കേന്ദ്രമന്ത്രിക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തത് എന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്ന് മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ധമാന്‍ സിങും പറഞ്ഞു.
Read Also : ആശുപത്രിയിൽ കഴിയുന്ന ഡോ.മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി
അതേസമയം ഡോ.മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Story Highlights : dr manmohan singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here