സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 35840 രൂപയാണ് പവന്റെ വില. ഗ്രാമിന് വർധിച്ചത് 10 രൂപയാണ്.
ഗ്രാമിന് 4480 രൂപ നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ വിലയുടെ മൂല്യം ഇടിഞ്ഞതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക് പോവുകയാണെങ്കിൽ വിലയിൽ വരും ദിവസങ്ങളിലും വർധനയുണ്ടാകും.
ഒക്ടോബർ 12 നും 13 നും ഒരേ വിലയായിരുന്നെങ്കിലും ഒക്ടോബർ 15 ആയപ്പോഴേക്കും പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 650 രൂപ വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കൂടുതൽ ആവശ്യക്കാരുണ്ടായതാണ് വില ഉയരാൻ മറ്റൊരു കാരണം.
Story Highlights : gold-price-in-kerala-october-15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here