Advertisement

ദുർഗാ പൂജ ദിനത്തിൽ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ ധരിപ്പിച്ചത് 16 കിലോയുടെ സ്വർണ സാരി

October 15, 2021
Google News 2 minutes Read
Mahalakshmi idol gold saree

നവരാത്രി ദുർഗാ പൂജ ദിനത്തിൽ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ ധരിപ്പിച്ചത് 16 കിലോയുടെ സ്വർണ സാരി. മഹാരാഷ്ട്രയിലാണ് സംഭവം. പൂനെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തിനാണ് സാരി ധരിപ്പിച്ചത്. ഒരു ഭക്തൻ നൽകിയ സാരിയായിരുന്നു ഇത്. (Mahalakshmi idol gold saree)

2011ലാണ് ഇയാൾ ഈ സാരി സമർപ്പിച്ചത്. സ്വർണപ്പണിക്കാരനായ ഭക്തൻ നൽകിയ സാരി അതിനു ശേഷം എല്ലാ വർഷവും വിഗ്രഹത്തെ ധരിപ്പിക്കും.

അതേസമയം, വിജയദശമി ദിനത്തിൽ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്.

വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു.

അത്യധികം ശുഭകരമായ ദിനമായതിനാൽ വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂർത്തം ആവശ്യമില്ല. വിദ്യാരംഭത്തിനു മുമ്പ് വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കേരളത്തിലെ വിജയ ദശമി ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്.

Story Highlights : Mahalakshmi Devi idol dressed 16 kg gold saree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here