Advertisement

ഒ.ടി.ടി പ്ലാറ്റ്ഫോം രാജ്യത്തെ നശിപ്പിക്കുന്നു; ഉള്ളടക്കത്തില്‍ നിയന്ത്രണം വേണം; മോഹന്‍ ഭാഗവത്

October 15, 2021
Google News 0 minutes Read

ജനങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് നവ മാധ്യമങ്ങളും മയക്കുമരുന്ന് ശൃംഖലകളും വളരുന്നത് തടയണമെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലെ ഉള്ളടക്കത്തിന്​ യാതൊരു നിയന്ത്രണങ്ങളു​മില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൊവിഡിന് ശേഷം കൊച്ചു കുട്ടികളുടെ കൈയിൽ പോലും മൊബൈൽ ഫോൺ ലഭിച്ചു. അതിലൂടെ പരക്കുന്ന സന്ദേശങ്ങല്‍ രാജ്യദ്രോഹത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈലെറ്റിന്റെ നിയന്ത്രണം വീടുകളിലാണ് നടക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ പൊതുബോധം ഉയരേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചു. സാധാരണക്കാര്‍ മുതല്‍ ഉന്നതര്‍ വരെ ഇന്ന് മയക്കുമരുന്നിന്റെ പിടിയിലാണ്. രഹസ്യ സ്വഭാവമുള്ള, ബിറ്റ്​കോയിൻ പോലുള്ള അനിയന്ത്രിതമായ കറൻസികൾക്ക്​ രാജ്യങ്ങളുടെ സമ്പദ്​ വ്യവസ്​ഥയെ അസ്ഥിരപ്പെടുത്താനും ഗുരുതര വെല്ലുവിളികൾ ഉയർത്താനും സാധിക്കും. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കവെയാണ് ആര്‍എസ്‌എസ് തലവന്റെ പരാമര്‍ശം. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ്​ ജനറൽ കോബി ശോശാനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here