ലഖിംപൂർ ഖേരി ആക്രമണം; ‘അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക’: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം
അജയ് മിശ്രയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം തുടരുന്നു. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം പ്രതിഷേധക്കാർ കത്തിച്ചു. ലഖിംപൂരിൽ പരുക്കേറ്റ കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 4 കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അപകട സ്ഥലത്തെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ചത്.
ലഖിംപുര്‍ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റിലായി. ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Story Highlights : Protest Samyukt Kisan Morcha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here