കാലാവസ്ഥ പ്രതികൂലം; പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്നാണ് മൂന്ന് ദിവസമായി തുടരുന്ന തെരച്ചിൽ അവസാനിപ്പിച്ചത്. പൊന്നാനി മാറഞ്ചേരിയിലെ തുറുവാണം തുരുത്തിലേക്കുള്ള റോഡിലേക്ക് വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ടു.
മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്നിരുന്നത്. എന്നാൽ, ഇന്ന് കടൽ പ്രക്ഷുബ്ധമാവുകയും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്തതോടെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ട എല്ലാ വള്ളങ്ങളോടും തിരികെ വരാൻ അധികൃതർ അറിയിച്ചു. പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങിയ ഹാർബറുകളിൽ നിന്ന് പുറപ്പെട്ട വള്ളങ്ങളൊക്കെ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച പൊന്നാനിയിൽ നിന്ന് പുറപ്പെട്ട റഫ്കാന എന്ന ഫൈബർ വള്ളമാണ് മറിഞ്ഞത്. ഇതിൽ നിന്ന് ഹംസക്കുട്ടി എന്നയാളെ രക്ഷപ്പെടുത്തി. എന്നാൽ, വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കാണാതായിരുന്നു. ഇവർക്കായുള്ള തെരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളായി നടന്നിരുന്നത്.
Story Highlights : boats returned ponnani rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here