ശാസ്താംകോട്ടയിൽ ഡോക്ടർക്കെതിരായ അതിക്രമം; ഏഴ് പേർക്കെതിരെ കേസ്

കൊല്ലം ശാസ്താംകോട്ടയിൽ ഡോക്ടറിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസ്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഡോ. എം ഗണേഷിനെ മർദിച്ചതിനും ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
അതിനിടെ ഡോ. ഗണേഷിനെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാറാണ് ഭീഷണിപ്പെടുത്തിയത്. പരാതി നൽകിയ ഡോക്ടറെ നേരിടുമെന്നാണ് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയത്.
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ കയ്യേറ്റം ചെയ്തെന്നാണ് മെഡിക്കൽ ഓഫിസർ ഡോ. ഗണേഷ് ഉന്നയിച്ച പരാതി. രോഗിയുടെ മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. പരുക്കേറ്റ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights : case against 7 doctor attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here