Advertisement

മന്ത്രി റിയാസിനെതിരായ ഷംസീറിന്റെ വിമർശനത്തിൽ സിപിഐഎമ്മിന് അതൃപ്തി

October 16, 2021
Google News 1 minute Read

എംഎൽഎമാരുടെ ശുപാർശയിൽ കരാറുകാരെ കൂട്ടി വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പരാമർശത്തിനെതിരെ നിയമസഭാ കക്ഷിയോഗത്തിൽ എഎൻ ഷംസീർ വിമർശിച്ചതിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. റിയാസിനെതിരെ ഉയർന്ന വിമർശനം യാദൃശ്ചികമല്ലെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. പാർട്ടി നയം തന്നെയാണ് സഭയിൽ റിയാസ് പറഞ്ഞതെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

എംഎൽഎമാരുടെയൊപ്പം കരാറുകാർ മന്ത്രിയെ കാണുന്നത് പദ്ധതികളുടെ ചർച്ചയെ ബാധിക്കുമെന്നാണ് സിപിഐഎം വിലയിരുത്തൽ. പാർട്ടിയുടെ ഈ നിർദ്ദേശത്തിനെതിരായാണ് ഷംസീർ സംസാരിച്ചത്. ഇത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. അതിനാൽ ഷംസീറിന്റെ പ്രവൃത്തി ശരിയായില്ലെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റിലുയർന്ന വിമർശനം. പരാമർശത്തിൽ വിശദീകരണവുമായി മുഹമ്മദ് റിയാസും നേരത്തെ രംഗത്തെത്തിയിരുന്നു.

Story Highlights : cpim-unhappy-about-an-shamseer-critisicm-against-muhammad-riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here