കനത്തമഴ; 28 കോടിയുടെ വിളനാശം, ഒന്പതിനായിരത്തോളം കർഷകരെ ബാധിച്ചെന്ന് കണക്കുകൾ

സംസ്ഥാനത്ത് രണ്ട് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ 28.58 കോടി രൂപയുടെ വിളനാശമുണ്ടായതായി കണക്കുകൾ. 1,476 ഹെക്ടർ കൃഷിയടങ്ങിൽ വെള്ളം കയറി നശിച്ചു. നാശനഷ്ടം ഒന്പതിനായിരത്തോളം കർഷകരെ ബാധിച്ചെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി ഡയറക്ടർ അറിയിച്ചിരുന്നു. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴ വ്യാപക കൃഷി നാശത്തിനാണ് കാരണമായത്.
Read Also : കനത്ത മഴ; കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു
അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് ഒടുവിലത്തെ വിവരം. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടി. കൊക്കയാറില്‍ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായെന്നാണ് പുറത്തുവന്ന വിവരം. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.
Read Also :ശക്തമായ മഴ; മണിമലയിൽ സ്ഥിതി രൂക്ഷം, പലയിടത്തും വീടുകളിൽ ആളുകൾ ഒറ്റപ്പെട്ടു
Story Highlights : Heavy rains kerala -crop damage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here