Advertisement

ശക്തമായ മഴ; മണിമലയിൽ സ്ഥിതി രൂക്ഷം, പലയിടത്തും വീടുകളിൽ ആളുകൾ ഒറ്റപ്പെട്ടു

October 16, 2021
Google News 2 minutes Read

ശക്തമായ മഴയിൽ കോട്ടയത്തെ മണിമലയിലെ സ്ഥിതി രൂക്ഷം. ടൗൺ വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളിൽ ആളുകൾ ഒറ്റപ്പെട്ടു. വെള്ളാവൂർ , കോട്ടാങ്ങൽ, കുളത്തൂർമൂഴി, എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.

കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടനിലയിലാണ്. സൈന്യത്തിന്റെ സഹായമില്ലാതെ രക്ഷാപ്രവർത്തനം സാധ്യമല്ലെന്ന് എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. രണ്ട് പാലവും ഒരു തൂക്കുപാലവും ഒഴുകിപ്പോഴെന്ന് പ്രദേശവാസി പറയുന്നു.

അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് ഒടുവിലത്തെ വിവരം. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടി. കൊക്കയാറില്‍ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായെന്നാണ് പുറത്തുവന്ന വിവരം. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.

നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഡാമുകള്‍ തുറന്നു. അതിതീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.

Read Also : കോഴിക്കോടും കാസര്‍ഗോഡും ശക്തമായ മഴ; പലയിടങ്ങളും ഗതാഗത തടസം

അതേസമയം അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്.

Read Also : റവന്യൂ മന്ത്രി കെ രാജൻ കോട്ടയത്തേക് ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

Story Highlights : Rain situation in Manimala Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here