ഐഎൻഎല്ലിലേക്കില്ല; ഇടത് സഹയാത്രികനായി തുടരും മുൻ എംഎൽഎ കാരാട്ട് റസാഖ്

ഐഎൻഎല്ലിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഐഎൻഎല്ലിലേക്ക് ചേരാൻ നേതാക്കൾ ക്ഷണിച്ചെങ്കിലും ഇടത് സഹയാത്രികനായി തുടരാനാണ് തീരുമാനമെന്ന് കാരാട്ട് റസാഖ് വ്യകത്മാക്കി. അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ചർച്ച നടത്തിയെന്നും മുൻ എംഎൽഎ ചൂണ്ടിക്കാട്ടി.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിലെ തോൽവിക്ക് പിന്നിൽ വൻ ഗൂഡാലോചന നടന്നുന്നായിരുന്നു കാരാട്ട് റസാഖിന്റെ ആരോപണം. എന്നാൽ സിപിഐഎമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഐഎൻഎല്ലിലേക്ക് പ്രവേശനത്തിനൊരുങ്ങുന്നെന്ന വാർത്തകൾ വന്നത്. എന്നാൽ ഇടത് സഹയാത്രികനായി തുടരാനാണ് തീരുമാനമെന്ന് കാരാട്ട് റസാഖ് വ്യകത്മാക്കി. കൊടുവള്ളി മുൻ ഇടതു സ്വതന്ത്ര എം എൽ എയായിരുന്നു കാരാട്ട് റസാഖ്. ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.
Story Highlights : karatt-rassaq-will-continue-on- cpim-