Advertisement

കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രം 16 പേരെ കണ്ടെത്താനുണ്ടെന്ന് മന്ത്രി കെ രാജന്‍; എയര്‍ലിഫ്റ്റിനുള്ള സംഘം ഉടനെത്തും

October 16, 2021
Google News 1 minute Read
minister k rajan

കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രം 16 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യം മോശമാണെന്നും കൂട്ടിക്കലിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനുള്ള സാഹചര്യവും അനുകൂലമല്ലെന്നും മന്ത്രി അറിയിച്ചു.

‘എയര്‍ലിഫ്റ്റിനുള്ള സംഘം ഉടന്‍ അപകടസ്ഥലങ്ങളില്‍ എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. നിലവില്‍ 2018ലെ പ്രളയത്തിനു സമാനമായ സാഹചര്യമില്ല. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലിലിറങ്ങരുത്.

നിലവില്‍ വിവിധയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആറ് എന്‍ഡിആര്‍എഫ് സംഘങ്ങളാണുള്ളത്. മൂന്ന് സംഘത്തെ കൂടി ഉടന്‍ ലഭ്യമാക്കും. എയര്‍ലിഫ്റ്റിനായി മൂന്ന് ടീമുകളുടെ സഹകരണം കോയമ്പത്തൂരുല്‍ നിന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യസംഘം കാഞ്ഞിരപ്പള്ളിയിലേക്കാണ് എത്തുകയെന്നും മന്ത്രി പറഞ്ഞു.

Story Highlights : minister k rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here