മഴക്കെടുതി; തൃശൂര്‍ മലയോരമേഖലയില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മലയോരമേഖലകളില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. 40 മുതല്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21 വരെയാണ് നിരോധനമേര്‍പ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി. ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
Story Highlights : Night travel ban in Thrissur hills
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here