വിവാദങ്ങൾ പ്രതിപക്ഷം ഉണ്ടാക്കിയത്; വിമർശനവുമായി പി. വി അൻവർ എംഎൽഎ

പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പി. വി അൻവർ എംഎൽഎ. വിവാദങ്ങൾ പ്രതിപക്ഷം ഉണ്ടാക്കിയതാണെന്ന് പി. വി അൻവർ പറഞ്ഞു. കെ. സി വേണുഗോപാലിനെതിരേയും പി. വി അൻവർ ആഞ്ഞടിച്ചു. കോൺഗ്രസിനെ തകർക്കാൻ ബിജെപി ഏൽപിച്ച ഏജന്റാണ് കെ. സി വേണുഗോപാലെന്ന് അൻവർ പറഞ്ഞു. കെ. സി വേണുഗോപാൽ ആരാണെന്ന് മുൻ കോൺഗ്രസുകാരനായ തനിക്കറിയാമെന്നും അൻവർ പറഞ്ഞു.
എംഎൽഎ സ്ഥാനത്തോ പാർട്ടിയുടെ നേതൃത്വത്തിലോ എത്തിയാൽ എന്ത് തെമ്മാടിത്തരവുമാകാം എന്നാണ് ചിലരുടെ ധാരണ. ഇങ്ങോട്ടു കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധിവരെ മാത്രമേ അങ്ങോട്ട് ക്ഷമിക്കുകയുള്ളൂ. അതിനപ്പുറം സംസ്‌കാരരഹിതമായി പെരുമാറിയാൽ അതിന് മറുപടി നൽകാൻ വ്യക്തിപരമായി താൻ ബാധ്യസ്ഥനാണ്. ആ മറുപടി നൽകുകയും ചെയ്യും. എംഎൽഎ ആയാൽ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കിൽ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ടെന്നും അൻവർ പറഞ്ഞു.
Story Highlights : p v anwer against opposition