അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമോ? നേതാക്കളുടെ ആവശ്യം തള്ളിക്കളയാതെ രാഹുലിന്റെ പ്രതികരണം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന നേതാക്കളുടെ ആവശ്യത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. അധ്യക്ഷനാകുന്നത് പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. rahul gandhi
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ചരണ്‍ജിത് സിംഗ്, എകെ ആന്റണി എന്നിവരാണ് രാഹുലിനോട് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും പരിഗണിക്കരുതെന്നും പദവിയിലേക്ക് താനില്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. 2022 ഓഗസ്റ്റിനും സെപ്തംബര്‍ 20നും ഇടയിലാകും പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
Read Also : മനസ് കേരളത്തിനൊപ്പം; സുരക്ഷിതരായിരിക്കൂ; ട്വീറ്റ് പങ്കുവച്ച് രാഹുലും പ്രിയങ്കയും
പാര്‍ട്ടിക്ക് മുഴുവനും രാഹുല്‍ തന്നെ അധ്യക്ഷനായി എത്തണമെന്നാണ് ആഗ്രഹമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അധ്യക്ഷനായാലും ഇല്ലെങ്കിലും എല്ലാവരും അതാഗ്രഹിക്കുന്നെന്ന് മുതിര്‍ന്ന നേതാവ് അംബിക സോണിയും മുന്‍കേന്ദ്രമന്ത്രി മീരാകുമാറും പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തോടെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയൊഴിഞ്ഞത്. രാജിവയ്ക്കരുതെന്ന് സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും രാഹുല്‍ ഗാന്ധി വഴങ്ങിയിരുന്നില്ല.
Story Highlights : rahul gandhi