രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകൻ; പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് ചുമതലയേൽക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോഗൺ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ “ലോകമേ സൂക്ഷിക്കുക” എന്ന് വോഗൺ ട്വീറ്റ് ചെയ്തു. ദ്രാവിഡിനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്ത വാർത്തയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അതേസമയം ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ കോച്ചായി എത്തുവാന്‍ ദ്രാവിഡ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഐപിഎൽ ഫൈനൽ നടക്കുന്നതിനിടെയുള്ള മീറ്റിംഗില്‍ സൗരവ് ഗാംഗുലി, ജയ് ഷാ എന്നിവരാണ് രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയത്.
If it’s true Rahul Dravid is to be the next Indian coach I think the rest of the world better beware … !
— Michael Vaughan (@MichaelVaughan) October 15, 2021
ദ്രാവിഡ് ഉടൻ എന്‍സിഎ തലവന്‍ സ്ഥാനം ഒഴിയുമെന്നാണ് വിവരം. 2023 വരെ കോച്ചായി ദ്രാവിഡ് തന്നെ തുടർന്നേക്കും. 10 കോടി രൂപയാണ് ദ്രാവിഡിന് ഈ രണ്ട് വര്‍ഷക്കാലത്തേക്ക് വേതനമായി ലഭിക്കുക.