Advertisement

പാലക്കാട് നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ; മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തി

October 17, 2021
Google News 1 minute Read

പാലക്കാട് വനമേഖലകളിൽ കനത്ത മഴ തുടരുന്നു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ തുടരുന്നു ഈ സാഹചര്യത്തിൽ പോത്തുണ്ടി ഡാം തുടർന്ന് വിട്ടു. 5 സെന്റിമീറ്ററാക്കി സ്‌പിൽവേ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാരതപുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വാളയാർ മലമ്പുഴ ഒഴുകിയെത്തുന്ന പാലം ഇനിയും ഷട്ടർ ഉയർത്തിയാൽ വെള്ളത്തിനടിയിൽ ആകും.

Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

കൂടാതെ മലമ്പുഴ അകമല വാരത്തിൽ ഇന്നലെ വലിയ രീതിയിലുള്ള ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. തുടർന്നുള്ള മഴവെള്ള പാച്ചിലിലിൽ ഒരു പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. രണ്ടാൾ പൊക്കത്തിൽ മലവെള്ളം എത്തി എന്നാണ് നാട്ടുകാർ പറയുന്നതും. വലിയ രീതിയിലുള്ള നാശ നഷ്ടമാണ് ജില്ലയിൽ സംഭവിച്ചത്. ശിരുവാണി പുഴയിൽ മഴക്കെടുതി തുടരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ജില്ലയിൽ മഴ കനത്തത്.

Story Highlights :rainalert-in-palakkad-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here