Advertisement

ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

October 15, 2021
Google News 0 minutes Read

ബ്രിട്ടൻ തീരത്തെ ചുവപ്പണിയിച്ച വാർത്തകളിൽ ഇടം നേടിയ ആൽഗകളെ കുറിച്ച് ഓർമയില്ലേ? വടക്കുകിഴക്കൻ അറ്റ്ലാന്റിക്കിലെ തീരപ്രദശങ്ങളിലാണ് പ്രധാനമായും ഈ ആൽഗകൾ കാണപ്പെടുന്നത്. ‘ഫ്ലൈമറ്റോലിതിന്‍ കാല്‍സേറിയം’ എന്ന വിഭാഗത്തിൽപെടുന്ന ഈ ആൽഗകൾ മെയ്റില്‍ ബെഡ്സ് എന്നും അറിയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഈ ആൽഗകൾ ഒരു പ്രദേശമാകെ പടർന്നു പിടിച്ച് കാണുമ്പോൾ രക്‌തം ഒലിച്ച് കിടക്കുന്ന പോലെ തോന്നുക.

ഈ അടുത്ത് ബ്രിട്ടൻ തീരത്തും ഈ ആൽഗകൾ പടർന്നു പിടിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഫാല്‍ഗെ എന്നാണ് ഇവയുടെ വിളിപ്പേര്. ഫാൽഗെകൾ ധാരാളമായി വളരുന്ന ഫാല്‍ ഈസ്റ്റ്യൂറി എന്ന പ്രദേശത്തിന്റെ പേരിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഫാൽഗെകളുടെ പ്രത്യേകത എന്തെന്നാൽ ഇവ മറ്റു ആൽഗകളെ പോലെ ചുറ്റുമുള്ള ജൈവസമ്പത്തിന് അപകടകാരിയല്ല. മാത്രമല്ല ചുറ്റുമുള്ള പവിഴപുറ്റുകൾക്കും സമുദ്രജീവികൾക്കും ഉപകാരികൂടിയാണ് ഇവയെന്നാണ് കണ്ടെത്തലുകൾ. ഇവയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

എന്തുകൊണ്ടാണ് ഈ ഫാൽഗെകൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകുന്നതെന്ന ഗവേഷണത്തിലാണ് ശാസ്ത്രലോകം. ഇതിനുള്ള ഉത്തരം ഇവയുടെ സംരക്ഷണം എളുപ്പമാക്കും. ഒരേ വിഭാഗത്തിൽപെട്ട ആൽഗകളിൽ നിന്ന് മാറിയാണ് ഇവയുടെ ആവാസമേഖല. ഭൂമിശാസ്ത്രപരമായ ഈ ഒറ്റപ്പെടൽ തന്നെ ആയിരിക്കാം ആൽഗകളിൽ നിന്നുള്ള ഫാൽഗെകളുടെ ജനിതകപരമായ വ്യത്യാസത്തിന് കാരണമെന്നും ഗവേഷകർ പറയുന്നു. ഇവയ്ക്ക് ഏൽക്കുന്ന നാശം ചുറ്റുമുള്ള ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇവയുടെ സംരക്ഷണത്തിനുള്ള വഴികൾ തേടുകയാണ് ശാസ്ത്രലോകം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here