Advertisement

25-ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

October 17, 2021
1 minute Read

അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്ന് പതിനാലുകാരനായ സഹോദരങ്ങൾ വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

25-ാം നിലയിൽ നിന്ന് കുട്ടികൾ എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. സംഭവസമയത്ത് അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്നും പൊലിസ് പറഞ്ഞു.

സത്യനാരായണനും സൂര്യനാരായണനും ഒന്‍പതാം ക്ലാസ് വിദ്യാർത്ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top