വെള്ളകെട്ടിനിടെയും പ്രണയസാഫല്യം; വരനും വധുവും വിവാഹ വേദിയിലെത്തിയത് ചെമ്പിൽ

ആലപ്പുഴയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ദുരിതപെയ്ത്തിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികൾ സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രി ജീവനക്കാരായ ആകാശും ഐശ്വര്യയുടേയും പ്രണയസാഫല്യമായിരുന്നു ആ കാഴ്ച. ( alappuzha wedding during flood 2021 )
ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറിൽ എത്തിയ ഇവർ വിവാഹ വേദിയിലേക്ക് ചെമ്പിലാണ് എത്തിയത്. അരയ്‌ക്കൊപ്പം വെള്ളമാണ് പ്രദേശത്ത് ഉള്ളത്. കഴിഞ്ഞ ദിവസം വരെ ഹാളിൽ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വെള്ളക്കെട്ട് കാരണം ചടങ്ങുകൾ ഹാളിൽ ക്രമീകരിക്കുകയായിരുന്നു.
വെള്ളക്കെട്ടാണെങ്കിലും മംഗള കർമം മംഗളമായി തന്നെ നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദമ്പതികളടെ ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
Story Highlights : alappuzha wedding during flood 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here