Advertisement

ഇടുക്കി ഡാം നാളെ തുറക്കും; തീരങ്ങളിൽ അതിവ ജാഗ്രത; റെഡ് അലേർട്ട് പ്രഖ്യാപിച്ചേക്കും; മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ

October 18, 2021
1 minute Read

നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. രണ്ട് ഷട്ടറുകൾ 50 സെ മീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. ഇന്ന് വൈകിട്ട് ആറുമണിയോടെ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ട.പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

Read Also :മഴക്കെടുതി; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

മുൻകാല അനുഭവം കണക്കിലെടുത്താണ് നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . ഷട്ടറുകൾ 3 സെ മി ഉയർത്തി 100 ക്യുമിക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. സെക്കൻഡിൽ ഒരു ലക്ഷം വെള്ളം പുറത്തേക്ക് ഒഴുക്കും. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോഴത്തെ നിലയിൽ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും. വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. ഇടുക്കിയിൽനിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിർദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

Story Highlights : idukki-dam-to-open-tomorrow-update-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top