മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല വിജയ് സാക്കറെയ്ക്ക്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിച്ചു. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയാണ് നോഡല്‍ ഓഫിസര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍, വിവിധ സേനകളുടെ വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോഡല്‍ ഓഫിസറാണ് ഏകോപിപ്പിക്കുക. IG vijay sakhare
പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജി പി.കെ പത്മകുമാര്‍ ആണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.
Read Also : ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട്
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരനുവേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. കൂട്ടിക്കലില്‍ ഇന്നലെ കണ്ടെത്തിയ അലന്റെ മൃതദേഹത്തിനൊപ്പം ഒരു കാല്‍പാദം കൂടി ലഭിച്ചിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തെരച്ചില്‍ നടത്തുന്നത്.
Story Highlights : IG vijay sakhare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here