ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാവാൻ താത്പര്യമില്ലെന്ന് ലക്ഷ്മൺ

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) മുഖ്യ പരിശീലകനാവാൻ താത്പര്യമില്ലെന്ന് മുൻ ദേശീയ താരം വിവിഎസ് ലക്ഷ്മൺ അറിയിച്ചതായി റിപ്പോർട്ട്. നിലവിൽ രാഹുൽ ദ്രാവിഡ് ആണ് എൻസിഎയുടെ മുഖ്യ പരിശീലകൻ. ദ്രാവിഡ് ഇന്ത്യൻ പരിശീലകനാവുമ്പോൾ ഉണ്ടാവുന്ന ഒഴിവിലേക്കുള്ള ക്ഷണമാണ് ലക്ഷ്മൺ നിരസിച്ചത്. നിരസിക്കാനുള്ള കാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. (Laxman refuses NCA chief)
46 കാരനായ ലക്ഷ്ണൺ നിലവിൽ ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകനാണ്. ആഭ്യന്തരക്രിക്കറ്റിൽ ബംഗാൾ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കൺസൾട്ടൻ്റായ ലക്ഷ്മണെ ഇന്ത്യൻ ടീം പരിശീലകനായി പരിഗണിച്ചിരുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യക്കായി 134 ടെസ്റ്റ് മത്സരങ്ങളും 86 ഏകദിനങ്ങളും കളിച്ചിട്ടുള്ള ലക്ഷ്മൺ യഥാക്രമം 8781, 2338 റൺസുകളാണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ താരമാൺ` ലക്ഷ്മൺ.
Read Also : ടി20 ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാദേശിനെ വീഴ്ത്തി സ്‌കോട്‌ലൻഡ്
അതേസമയം, ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരം കളിക്കും. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ടാണ് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ. ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുൻ നായകൻ എംഎസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്. .
ടി-20 ക്യാപ്റ്റനായി കോലിയുടെ അവസാന ടൂർണമെന്റ് കൂടിയാണിത്. ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളിൽ ന്യൂസിലൻഡ്, ഓസ്‌ട്രേലിയയെയും പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസിനെയും അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കയെയും നേരിടും. ഞായറാഴ്‌ച പാകിസ്താനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
റിസർവ് താരങ്ങൾ
ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സർ പട്ടേൽ.
Story Highlights : Laxman refuses NCA chief offer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here