കള്ളപ്പണം വെളുപ്പിക്കൽ: ശിവസേന എംപിക്ക് രണ്ടാമതും ഇ.ഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംപി ഭാവന ഗാവലിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഒക്ടോബർ 20 ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദ്ദേശം. തന്റെ അടുത്ത സഹായി സയീദ് ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് ഇ ഡിയുടെ നടപടി.
ഗാവാലിയിലേക്കുള്ള രണ്ടാമത്തെ സമൻസാണിത്. കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 4 ന് ഇ ഡി നേരത്തെ ഗവാലിയെ വിളിപ്പിച്ചിരുന്നു. സെപ്റ്റംബർ 28 നാണ് സയീദ് ഖാനെ അറസ്റ്റ് ചെയ്തത്.
18 കോടിയുടെ ക്രമക്കേടുകൾ സംബന്ധിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്. നിരവധി പേർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. പ്രതിയായ സയീദ് ഖാൻ ‘മഹിള ഉത്കർഷ് ട്രസ്റ്റ്’ ഡയറക്ടറാണ്. ട്രസ്റ്റ് ഇപ്പോൾ ഒരു കമ്പനിയായി മാറി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here