Advertisement

എറണാകുളം ജില്ലയിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരയോഗം; ദുരന്തമുഖത്തെ പ്രതിരോധിക്കാൻ ജില്ല സജ്ജമെന്ന്; മന്ത്രി പി രാജീവ്

October 18, 2021
Google News 1 minute Read

എറണാകുളം ജില്ലയിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര നടപടികളുമായി ജില്ലാഭരണകൂടം. 5 മണിക്ക് പെരിയാറിന്റെ തീരത്തുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം നടക്കും. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രി പി രാജീവ് നിർദേശം നൽകി. ദുരന്തമുഖത്തെ പ്രതിരോധിക്കാൻ ജില്ല സജ്ജമെന്ന് മന്ത്രി വ്യക്തമാക്കി. ഇടമലയാർ ഡാം നാളെതുറക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പെരിയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.

Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

ആശങ്കയുടെ സാഹചര്യമില്ല എന്നാൽ വേണ്ട മുൻകരുതൽ വേണം എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആലുവ മിനി സ്റ്റേഷനിൽ ചേർന്ന ഉന്നത തല യോഗത്തിൽ പൊലീസ്,ഫയർഫോഴ്‌സ്, കോർപ്പറേഷൻ ജീവനക്കാർ, മുൻസിപ്പാലിറ്റി സെക്രട്ടറിമാർ പങ്കെടുത്തു. ജില്ലയിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

പെരിയാറിന്റെ തീരത്തെ പല മേഖലകളും വെള്ളത്തിന് അടിയിലാണ്,ആലുവ ശിവക്ഷേത്രം ഏകദേശം മുങ്ങിയ സാഹചര്യമാണ് തുടർന്ന് ഡാമുകൾ കൂടി തുറന്നാൽ സ്ഥിതി രൂക്ഷമാകും. ഇത് മുൻകൂട്ടി കണ്ടാണ് ഇന്ന് വൈകിട്ട് യോഗം ചേരുന്നത്.

Story Highlights : prajeev-about-rainalert-kochi-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here