Advertisement

ടി-20 ലോകകപ്പ്: ശ്രീലങ്കയ്ക്ക് അനായാസ ജയം; ത്രില്ലർ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയക്ക് ആവേശ ജയം

October 18, 2021
Google News 2 minutes Read
t20 srilanka australia won

ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നമീബിയക്കെതിരെ ശ്രീലങ്കയ്ക്ക് അനായാസ ജയം. നമീബിയയെ 96 റൺസിനു പുറത്താക്കിയ ശ്രീലങ്ക 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. നമീബിയയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയാണ് കളിയിലെ താരം. ഭാനുക രാജപക്സെ (42 നോട്ടൗട്ട്), അവിഷ്ക ഫെർണാണ്ടോ (30 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് ശ്രീലങ്കയെ വിജയിച്ചത്. ജയത്തോടെ ശ്രീലങ്ക ഗ്രൂപ്പ് എയിൽ അയർലൻഡിനെ മറികടന്ന് ഒന്നാമതെത്തി. (t20 srilanka australia won)

മഹീഷ തീക്ഷണയുടെ ബൗളിംഗിൽ തകർന്നടിഞ്ഞ നമീബിയക്ക് ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരികെ വരാനായില്ല. 29 റൺസെടുത്ത ക്രെയ്ഗ് വില്ല്യംസ് അവരുടെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഗെർഹാഡ് എറാസ്മസ് 20 റൺസെടുത്തു. ഇരുവരെ കൂടാതെ ജെജെ സ്മിറ്റ് (12) മാത്രമാണ് ഇരട്ടയക്കം കടന്നത്. ശ്രീലങ്കക്കായി തീക്ഷണ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ലഹിരു കുമാര, വനിന്ദു ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read Also : രാഹുലിനും കിഷനും ഫിഫ്റ്റി; ഇന്ത്യക്ക് തകർപ്പൻ ജയം

മറുപടി ബാറ്റിംഗിൽ 26 റൺസെടുക്കുന്നതിനിടെ ശ്രീലങ്കക്ക് 3 വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ അവിഷ്ക ഫെർണാണ്ടോയും ഭാനുക രാജപക്സെയും ചേർന്ന 74 റൺസ് കൂട്ടുകെട്ട് അവരെ അനായാസ ജയത്തിലെത്തിക്കുകയായിരുന്നു.

അതേസമയം, ആവേശം നിറഞ്ഞ സന്നാഹമത്സരത്തിൽ ഓസ്ട്രേലിയ ന്യൂസീലൻഡിനെ കീഴടക്കി. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 3 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ ഒരു പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ വിജയം തൊടുകയായിരുന്നു.

കെയിൻ വില്ല്യംസൺ (37), ഡാരിൽ മിച്ചൽ (33), ജിമ്മി നീഷം (31), മാർട്ടിൻ ഗപ്റ്റിൽ (30) എന്നിവരാണ് ന്യൂസീലൻഡിൻ്റെ പ്രധാന സ്കോറർമാർ. ഓസ്ട്രേലിയക്കായി കെയിൻ റിച്ചാർഡ്സൺ മൂന്നും ആദം സാമ്പ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണറെ ആദ്യ പന്തിൽ തന്നെ നഷ്ടമായെങ്കിലും ഒരു ടീം എഫർട്ടിലൂടെയാണ് ഓസ്ട്രേലിയ വിജയിച്ചത്. സ്റ്റീവ് സ്മിത്ത് (35), മാർക്കസ് സ്റ്റോയിനിസ് (28), മിച്ചൽ മാർഷ് (24), ആരോൺ ഫിഞ്ച് (24), ആഷ്ടൻ ആഗർ (23) എന്നിവരാണ് ഓസ്ട്രേലിയക്കായി മികച്ച പ്രകടനം കാഴ്ചവച്ചത്. 9ആം നമ്പറിലെത്തി നേരിട്ട ആദ്യ രണ്ട് പന്തുകളിലും ബൗണ്ടറിയടിച്ച ജോഷ് ഇംഗ്ലിസാണ് ഓസ്ട്രേലിയയെ വിജയിപ്പിച്ചത്. ന്യൂസീലൻഡിനായി മിച്ചൽ സാൻ്റ്നർ മൂന്നും ട്രെൻ്റ് ബോൾട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

Story Highlights : t20 world cup srilanka australia won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here