Advertisement

സിനിമ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും

October 19, 2021
Google News 1 minute Read

സംസ്ഥാനത്തെ സിനിമ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് തീയറ്റർ ഉടമകൾ. കൊവിഡ് പശ്ചാത്തലത്തിൽ അടച്ച്‌ പൂട്ടിയ മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു. ഇന്ന് ചേർന്ന തീയറ്റർ ഉടമകളുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തീയറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും.

25 മുതൽ തീയറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അന്ന് തന്നെ തുറക്കണമെങ്കിൽ നികുതി കുറയ്ക്കുന്നതടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു.

Read Also : എറണാകുളം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; അപകട മേഖലയിലെ ജനങ്ങളെ മാറ്റി പാർപ്പിക്കും

വിനോദ നികുതിയിൽ ഇളവ് നൽകണം, തീയറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെ എസ് ഇ ബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.

തീയറ്റർ ജീവനക്കാർക്കും സിനിമ കാണാൻ എത്തുന്ന പ്രേക്ഷകർക്കും രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധന സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. പകുതിപ്പേരെ പ്രവേശിപ്പിച്ചേ ഷോ നടത്താൻ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.

Story Highlights :cinema-theaters-will-open-from-monday-kerala-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here