എറണാകുളം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; അപകട മേഖലയിലെ ജനങ്ങളെ മാറ്റി പാർപ്പിക്കും

എറണാകുളം ജില്ലയിൽ അപകട മേഖലയിലുള്ളവരെ മാറ്റിപാർപ്പിക്കാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ കളക്ടർ. ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലുള്ളവരെ മാറ്റിപാർപ്പിക്കും. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിരോധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also : കേരളത്തിലെ മൂന്ന് നദികളില്‍ ഓറഞ്ച് അലേര്‍ട്ട്; നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
ഇതിനിടെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights : Ernakulam rain alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here